ദേശീയം

കല്‍രാജ് മിശ്ര ഹിമാചല്‍ ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ഗുജറാത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് കല്‍രാജ് മിശ്രയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചു. ഗുജറാത്ത് ഗവര്‍ണറായി മാറ്റി നിയമിച്ച ആചാര്യ ദേവവ്രതിനു പകരമാണ് നിയമനം.

കല്‍രാജ് മിശ്രയും ആചാര്യ ദേവവ്രതും ചുമതലയേല്‍ക്കുന്ന അന്നു മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന രാഷ്ട്രപതി ഭവന്‍ അറിയിച്ചു. 

എഴുപത്തിയെട്ടുകാരനായ കല്‍രാജ് മിശ്ര ഒന്നാം മോദി സര്‍ക്കാരില്‍ ചെറുകിട വ്യവസായ വകുപ്പു മന്ത്രിയായിരുന്നു. മന്ത്രിയായിരിക്കുന്നതിന് ബിജെപി നിശ്ചയിച്ച അനൗദ്യോഗിക പ്രായപരിധിയായ 75 വയസു പിന്നിട്ടതിനെത്തുടര്‍ന്ന് 2017ല്‍ രാജിവയ്ക്കുകയായിരുന്നു മിശ്ര. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിശ്ര മത്സരിച്ചിരുന്നില്ല. 

ഗുജറാത്ത് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒപി കോലിക്കു പകരമാണ് ആചാര്യ ദേവവ്രതിന്റെ നിയമനം. 2015ല്‍ ആണ് ദേവവ്രത് ഹിമാചല്‍ ഗവര്‍ണര്‍ ആയി നിയമിതനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത