ദേശീയം

ജിഎസ്എല്‍വിയില്‍ സാങ്കേതിക തകരാര്‍; ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു, പുതിയ തീയതി പിന്നീട്‌

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കുമ്പോഴാണ് കൗഡൗണ്‍ നിര്‍ത്തിവെച്ച് വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത് എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തിയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍ വിക്ഷേപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍, വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചരിത്ര ദൗത്യത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റില്‍ ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍, പര്യവേഷണം നടത്തുന്ന റോവര്‍, റോവളിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്. ഇന്ന് വിക്ഷേപണം നടന്നിരുന്നു എങ്കില്‍ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ചന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് കണക്കാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍