ദേശീയം

'ഞങ്ങള്‍ പട്ടികള്‍ തന്നെ, ജനങ്ങളുടെ വിശ്വസ്തരായ പട്ടികള്‍'; കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബിജെപി നേതാക്കള്‍ പട്ടികളെ പോലെയെന്ന വിവാദപരാമര്‍ശവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി സജന്‍ സിംഗ് വര്‍മ. കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസിലെ 46 പൊലീസ് നായ്ക്കളെയും അവയുടെ പരിശീലകരെയും ചിന്ത്വാര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചായിരുന്നു സജന്‍ സിംഗിന്റെ ഈ പരാമര്‍ശം.

'അവര്‍ പട്ടികളെപ്പോലെയാണ്, അതിന് എന്ത് ചെയ്യാനാകും?. നായ്ക്കളെ സ്വവസതിയിലേക്ക് മാറ്റിയ തീരുമാനത്തെ കുറിച്ചുള്ള ബിജെപിയുടെ അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോള്‍ സജന്‍ സിംഗിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സജന്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ 'ട്രാന്‍സ്ഫര്‍ റാക്കറ്റ്' എന്നായിരുന്നു ഇതിനെതിരെ ബിജെപിയുടെ പ്രതികരണം

നായ്ക്കളെ മാത്രമല്ല നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മദ്ധ്യ പ്രദേശ് സര്‍ക്കാര്‍ പലതവണ സ്ഥലം മാറ്റിയിരുന്നു.ശേഷിയുണ്ടായിരുന്നുവെങ്കില്‍ ആകാശവും ഭൂമിയും വരെ ഈവിധം കമല്‍നാഥ് സര്‍ക്കാര്‍ 'ട്രാന്‍സ്ഫര്‍' ചെയ്‌തേനെ എന്നാണ് ബിജെപി ഉപാധ്യക്ഷനും എംഎല്‍എയുമായ രാമേശ്വര്‍ ശര്‍മ പ്രതികരിച്ചത്. 

' കോണ്‍ഗ്രസ് അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ നായ്ക്കളെ സ്ഥലം മാറ്റി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 50,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് കമല്‍ നാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ട്രാന്‍സഫര്‍ റാക്കറ്റ് പുരോഗമിക്കുകയാണ്. സജന്‍ സിംഗ് ഞങ്ങളെ പട്ടികളെന്നാണ് വിളിക്കുന്നതെങ്കില്‍, ഞാന്‍ പറയുന്നു, ഞങ്ങള്‍ പട്ടികള്‍ തന്നെയാണ്. ജനങ്ങളുടെ വിശ്വസ്തരായ പട്ടികളാണ് ഞങ്ങള്‍.' രാമേശ്വര്‍ ശര്‍മ മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി