ദേശീയം

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; വിവാഹം കഴിഞ്ഞ അന്നു തന്നെ ഭാര്യയെ മൊഴിചൊല്ലി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ; വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ഉത്തര്‍പ്രദേശിലെ ബാരബന്‍കിയിലാണ് സംഭവമുണ്ടായത്. സ്ത്രീധനമായി മോട്ടോര്‍ ബൈക്ക് നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് മൊഴിചൊല്ലിയത്. സംഭവത്തില്‍ ജഹാന്‍ഗിരാബാദ് സ്വദേശിയായ ഷെയിന്‍ അലത്തിനെതിരേ പൊലീസ് കേസെടുത്തു. 

ജൂലൈ 13 നാണ് രുക്‌സാന ബോനൊയെ ഷെയിന്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ സ്ത്രീധനം ലഭിക്കാതെയായതോടെ 24 മണിക്കൂറിനുള്ളില്‍ ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു. യുവതിയുടെ പിതാവിന്റെ പരാതിയില്‍ സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ ഷെയിനിനും 12 അംഗ കുടുംബത്തിനും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് ആകാശ് തോമര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ