ദേശീയം

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്ത് ഇരുചക്രവാഹന യാത്രക്കാർ. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. സ്കൂട്ടർ യാത്രക്കാരെ പൊലീസുകാരൻ തടഞ്ഞതോടെ, വാഹനത്തിന് പിന്നിലിരുന്ന യുവതി ചാടിയിറങ്ങുകയും പൊലീസുകാരനോട് കയർക്കുകയും. തള്ളിമാറ്റുകയും അടിക്കുകയുമായിരുന്നു. 

പൊലീസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍, താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്. ഗതഗാതക്കുരുക്ക് കൂടി ആയതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. ഉടനെ അവരോടും യുവതി കയർത്തു. 

സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍