ദേശീയം

കുല്‍ഭൂഷണെ ഉടന്‍ വിട്ടയയ്ക്കണം; പാകിസ്ഥാനോട് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇന്ത്യ. കുല്‍ഭൂഷണനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തീവ്രശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ കേസിലെ രാജ്യാന്തര നീതിന്യായ കോടതി വിധിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ജയശങ്കര്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. കുല്‍ഭൂഷണുമായി ആശയവിനിമയം നടത്തുന്നതിനോ കാണുന്നതിനോ ഉള്ള അവകാശം പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നിഷേധിച്ചതായി രാജ്യാന്തര കോടതി കണ്ടെത്തിയെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ചാരവൃത്തി നടത്തിയെന്ന കേസില്‍ കുല്‍ഭൂഷണ്‍ ജാദവ് നിഷ്‌കളങ്കനാണ്. അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. യാതൊരു നിയമ സഹായവും നല്‍കാതെയായിരുന്നു പാകിസ്ഥാന്റെ പ്രവൃത്തി- ജയശങ്കര്‍ പറഞ്ഞു.

കുല്‍ഭൂഷണനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കുല്‍ഭൂഷണ്‍ കേസിലെ രാജ്യാന്തര കോടതി വിധിയെ പാര്‍ട്ടി ഭേദമെന്യേ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വാഗതം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി