ദേശീയം

ഡിജിപിയുടെ വാഹനത്തിന് മുകളില്‍ കയറി ഇരുന്ന് പൊലീസുകാരുടെ കഴുത്തറുക്കുമെന്ന് ചെറുമകന്റെ ടിക് ടോക്; ആഭ്യന്തരമന്ത്രി വിവാദത്തില്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിന് മുകളില്‍ കയറിയിരുന്ന് തെലുങ്കാന ആഭ്യന്തര മന്ത്രിയുടെ ചെറുമകന്റെ ടിക് ടോക് വിഡിയോ. ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന്‍ ഫുര്‍ഖാന്‍ അഹമ്മദാണ് സുഹൃത്തിനൊപ്പം ഡിബിപിയുടെ വാഹനത്തില്‍ കയറിയിരുന്നത്. വിഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഡിജിപിയുടെ ഔദ്യോഗിക വാഹനത്തില്‍ കയറി ഇരുന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ജീപ്പില്‍ ഇരിക്കുന്ന ആളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കഴുത്ത് കണ്ടിച്ചുകളയുമെന്നാണ് ടികി ടോക് വിഡിയോയില്‍ ഫുര്‍ഖാന്‍ പറയുന്നത്. എല്ലാ പൊലീസ് വാഹനങ്ങളും ഡിജിപിയുടെ പേരിലുള്ളതാണ്. ആഭ്യന്തര മന്ത്രിയ്ക്കായി അനുവദിച്ച പൊലീസ് വാഹനമാണ് വിഡിയോയില്‍ കാണുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

എന്നാല്‍ തന്റെ ചെറുമകനെ വെറുതെ ഒന്ന് ഇരുന്നൊള്ളൂ എന്നാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. രണ്ട് ദിവസം മുന്‍പ് താന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയെന്നും പ്രദേശവാസികളാണ് വിഡിയോ എടുത്തതെന്നുമാണ് മന്ത്രി പറയുന്നത്. അവരെ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ മന്ത്രിയ്ക്കും ചെറുമകനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മന്ത്രിയുടെ വീട്ടുകാര്‍ ഇങ്ങനെയാണോ പൊലീസ് മേധിവിയോട് പെരുമാറുന്നത് എന്നാണ് ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ