ദേശീയം

വീണ്ടും ആള്‍ക്കൂട്ടകൊലപാതകം: ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാല് പേരെ ആളുകള്‍ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് നാല് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൂംല ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ മൂന്ന് കുടുംബങ്ങളില്‍ നിന്നുളള രണ്ട് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയും ആണ് കൊലപ്പെടുത്തിയത്. പന്ത്രണ്ടോളം വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നില്‍. 

ഷൂന ഭഗത് (65), ഫഗ്‌നി ദേവി (60), ചംപ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച പുലര്‍ച്ചെ മുഖംമൂടി ധരിച്ച് എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് ഗ്രാമത്തില്‍ പഞ്ചായത്ത് വിളിച്ച് ചര്‍ച്ച നടന്നതായി ഒരു ഗ്രാമവാസി വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ ദുര്‍മന്ത്രവാദത്തിന് കുറ്റം ചുമത്തുകയും ചെയ്തിരുന്നതായി ഗ്രാമവാസി വ്യക്തമാക്കി.

പുലര്‍ച്ചെ മൂന്ന് മണിയോടെ അക്രമികള്‍ നാല് പേരേയും വീടുകളില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വടിയും കല്ലും ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ