ദേശീയം

കര്‍ണാടക എംഎല്‍എമാര്‍ക്കു തിരിച്ചടി; വോട്ടെടുപ്പ് ഇന്നു തന്നെ നടത്തണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല

സമകാലിക മലയാളം ഡെസ്ക്


 
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഇന്നു തന്നെ വിശ്വാസ വോട്ടു നടത്താന്‍ സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. ഹര്‍ജി നാളെ പരിഗണിക്കിച്ചേക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ്, ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. ഹര്‍ജി മെന്‍ഷന്‍ ചെയ്‌തെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റ് പറഞ്ഞു. ഇക്കാര്യം നാളെ നോക്കാമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയിലേക്കു വീണുപോയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി