ദേശീയം

പെണ്‍കുട്ടി സ്‌കൂളില്‍ മരിച്ച നിലയില്‍: കൊലപാതകമാണെന്ന് കുടുംബം, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പതിനൊന്ന്കാരിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ധിണ്ടോരി ജില്ലയിലാണ് സംഭവം. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തല്ലെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അതേസമയം പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് സ്‌കൂള്‍ അധികൃതരും സഹപാഠികളും പറയുന്നത്. പെണ്‍കുട്ടിയേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സ്‌കൂളില്‍ നിന്ന് കണ്ടെത്തി. 'എനിക്കൊരു ടീച്ചറാകണം എന്നാണ് ആഗ്രഹം. ഞാനെന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്നു. ഈ സ്ഥലം എനിക്കിഷ്ടമല്ല. എനിക്ക് ഇവിടെ നിന്ന് മാറ്റം വേണം. ഒരു നരകമായാണ് എനിക്കിവിടെ എത്തിപ്പെട്ടത് മുതല്‍ തോന്നുന്നത്,'- കുറിപ്പില്‍ പറയുന്നു.

വസ്ത്രത്തോടൊപ്പമുള്ള ഷോളിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ കോംപൗണ്ടില്‍ തന്നെയുള്ള ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന ഭാഗത്തെ ഏണിപ്പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍