ദേശീയം

ബിജെപിയല്ല, വിമതരാണ് പിന്നില്‍ നിന്ന് കുത്തിയത്;  'തോല്‍വി സമ്മതിച്ച്' സഭയില്‍ ഡികെ ശിവകുമാറിന്റെ പ്രസംഗം

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍. വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 'ബിജെപി നേതാക്കളല്ല എന്നെ പിന്നില്‍ നിന്ന് കുത്തിയത്, ഇപ്പോള്‍ മുംബൈയിലുള്ള വിമത എംഎല്‍എമാരാണ'്.-അദ്ദേഹം കര്‍ണാടക നിയമസഭയില്‍ പറഞ്ഞു. 

'നിങ്ങള്‍ പേടിക്കേണ്ടതില്ല, അവര്‍ ഇത് എല്ലാവരോടും ചെയ്യും. അവര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കില്ല, ഞാന്‍ നിങ്ങളോട് പറയുകയാണ്'- അദ്ദേഹംല പറഞ്ഞു. 

'ഞങ്ങള്‍ക്ക് എംഎല്‍എമാരെ പൂട്ടിവയ്ക്കാമായിരുന്നില്ലേ? പക്ഷേ ഞങ്ങളത് ചെയ്തില്ല, കാരണം ഞങ്ങളവരെ വിശ്വസിച്ചിരുന്നു. അവരെ ഇവിടെ കൊണ്ടുവരൂ, അവര്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യട്ടേ'- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി