ദേശീയം

യുവാക്കളെ കയ്യിലെടുത്ത് ജഗന്‍; തദ്ദേശിയര്‍ക്ക് സ്വകാര്യ മേഖലയില്‍ 75 ശതമാനം സംവരണം, പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്ര

സമകാലിക മലയാളം ഡെസ്ക്

അമരാവതി: തദ്ദേശീയരായ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ 75 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് സ്വകാര്യ മേഖലയില്‍ തദ്ദേശ യുവാക്കള്‍ക്ക് സംവരണമേര്‍പ്പടുത്തുന്നത്. ഇത് സംബന്ധിച്ച ആന്ധ്രാ പ്രദേശ് എംപ്ലോയിമെന്റ് ഓഫ് ലോക്കല്‍ കാന്റിഡേറ്റ്‌സ് ഇന്‍ ഇന്‍ഡസ്ട്രീസ് ആക്ട് 2019 ആന്ധ്രാ നിയമസഭ പാസാക്കി. 

ഫാക്ടറികള്‍, ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍, സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതികള്‍ എന്നിവയിലാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പുതിയ നിയമപ്രകാരം, ഒരു കമ്പനിക്ക് അവര്‍ക്ക് ആവശ്യമായ കഴിവുകളുള്ള യുവാക്കളെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാരുമായി ചേര്‍ന്ന പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കാം. 

തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ പദയാത്രയിലെ പ്രധാന വാഗ്ദനങ്ങളില്‍ ഒന്നായിരുന്നു ഇത്. തൊഴിലില്ലാത്ത 1.22 ലക്ഷം ഗ്രാമീണര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍