ദേശീയം

ക്ലാസ് മുറിയിലേക്ക് അപ്രതീക്ഷിത അതിഥിയായി പശു; ഇത് പുതിയ ഇന്ത്യയുടെ മുഖമെന്ന് കമന്റ്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്ലാസ്സിനിടയില്‍ അപ്രതീക്ഷിതമായി കയറിവന്ന അതിഥിയെക്കണ്ട് ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ചിലര്‍ മുഖമടച്ചു ചിരിച്ചപ്പോള്‍ മറ്റുചിലര്‍ ഇരുപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റുമാറി. ഒരു പശുവാണ് ക്ലാസ് നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പ്രവേശിച്ചത്. 

വളരെ പരിചിതമായ സ്ഥലത്തുകൂടെ നടന്നുനീങ്ങുന്നതു പോലായിരുന്നു പശുവിന്റെ ഭാവം. സംഭവത്തിന്റെ വിഡിയോ ദ‌ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

എന്നാൽ വിഡിയോയിൽ കാണുന്നത് ഏത് കാമ്പസാണെന്നത് വ്യക്തമല്ലെന്നും തിയ്യതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വിഡിയോ മുൻപ് ചിത്രീകരിച്ചതും ആവാമെന്നുമാണ് ഐഐടി അധികൃതരുടെ പ്രതികരണം. അത‌േസമയം വിഡിയോ ബോംബെ ഐഐടിയിലേതാണെന്ന് ഉറപ്പിച്ച് ചില വിദ്യാർത്ഥികൾ രം​ഗത്തെത്തിയിട്ടുണ്ട്. 

പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണെന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഇത് പുതിയ ഇന്ത്യയുടെ മുഖമാണെന്ന് കുറിച്ചാണ് മറ്റുചിലർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി