ദേശീയം

ഇഡ്ഡലിയും ചട്ടിണിയും റെഡി; പാചകത്തിന് ഉപയോഗിക്കുന്നത് റെയില്‍വെ കക്കൂസിലെ വെള്ളം; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിക്കാത്തവര്‍ കുറവായിരിക്കും. വിലക്കുറവും പ്രത്യേക രുചിയും എല്ലാമാണ് അവിടേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകം. പലപ്പോഴും വൃത്തിയില്ലാത്ത സാഹചര്യത്തിലായിരിക്കും അവിടങ്ങളിലെ ഭക്ഷണം പാകം ചെയ്യലും വിളമ്പലും. അത്തരത്തില്‍ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.

മുംബൈയിലെ തിരക്കുള്ള നഗരത്തില്‍ ഒരു തെരുവു കച്ചവടക്കാരന്‍ ഭക്ഷണം പാചകം ചെയ്യനായി ഉപയോഗിക്കുന്നത് റെയില്‍വെ സ്‌റ്റേഷനിലെ വൃത്തിഹീനമായ ടോയ്‌ലറ്റിലെ വെള്ളമാണ്. ഈ വെള്ളം ഉപയോഗിച്ചാണ് ഇഡ്ഡലിയും ചട്ടിണിയും തയ്യാറാക്കുന്നത്. മാത്രമല്ല അവിടെയത്തുന്നുവര്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നതും ഈ വെള്ളം തന്നെയാണ്.

കച്ചവടക്കാരന്‍ ടോയ്‌ലറ്റില്‍ പോയി വെള്ളമെടുത്ത് കൊണ്ടുവരുന്നതുള്‍പ്പെടെ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.  ഇത്തരത്തില്‍ പലരും കച്ചവടം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരം വെള്ളം ഉപയോഗിച്ച പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. അതുകൊണ്ട് കച്ചവടക്കാരനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍