ദേശീയം

എസി തകരാര്‍ പരിഹരിച്ചില്ല; കേരള എക്‌സ്പ്രസ് തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം, ഇടപെട്ട് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: കേരള എക്‌സ്പ്രസ് തടഞ്ഞ് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്നലെ പുറപ്പെട്ട ട്രെയിനാണ് യാത്രക്കാര്‍ തടഞ്ഞത്. വിജയവാഡയില്‍ വച്ചാണ് ട്രെയിന്‍ തടഞ്ഞത്. 

ട്രെയിനിലെ ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്. ഇന്നലെ മുതല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടും റയില്‍വെ അധികൃതര്‍ തയ്യാറാറാകാതെ വന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതേത്തുടര്‍ന്ന് റയില്‍ മന്ത്രി പീയൂഷ് ഗോയല്‍ വിഷയത്തില്‍ ഇടപെട്ടു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന റയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ പുറപ്പെട്ടു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് റയില്‍വെ മന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍