ദേശീയം

ബം​ഗ്ലാദേശി സിനിമാ നടി ബിജെപിയിൽ ചേർന്നു ; പൗരത്വത്തെച്ചൊല്ലി വിവാദം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ബംഗ്ലാദേശി സിനിമാ നടി ബിജെപിയില്‍ ചേര്‍ന്നു. ബംഗ്ലാദേശി സിനിമയിലെ പ്രശസ്തയായ നടി  അഞ്ജു ഘോഷാണ് ബിജെപിയിൽ ചേർന്നത്. പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബിജെപി പതാക കൈമാറിക്കൊണ്ട് പാര്‍ട്ടി പ്രസിഡന്റ്  അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. 

അതിനിടെ അഞ്ജു ഘോഷിന് ബിജെപി അംഗത്വം നല്‍കിയതിനെതിരെ വിമര്‍ശനങ്ങളും ശക്തമായി. ഇവരുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകർ നടിയോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല.  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ബിസിനസ് വിസ റദ്ദാക്കുകയും ഉടന്‍ രാജ്യംവിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഫിര്‍ദൗസ് ബംഗ്ലാദേശി പൗരനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു