ദേശീയം

കുടിവെള്ളം ഉപയോ​ഗിച്ച് കാർ കഴുകി ; വിരാട് കോഹ് ലിക്ക് പിഴ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ് ലിക്ക് പിഴ ചുമത്തി ​ഗുരു​ഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ. കുടിവെള്ളം ഉപയോ​ഗിച്ച് കാർ കഴുകിയതിനാണ് നടപടി. 500 രൂപ പിഴ അടക്കാനാണ് നിർദേശം. ​ഗുരു​ഗ്രാമിലെ ഡിഎൽഎഫ് ഫെയ്‌സ് വണ്ണിലാണ് കോലി താമസിക്കുന്നത്. 

കോഹ് ലിയുടെ വീട്ടുജോലിക്കാരൻ കുടിവെള്ളം ഉപയോ​ഗിച്ച് കാർ കഴുകുന്നത് മുനിസിപ്പൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അധിക‌തർ കോഹ് ലിയുടെ വീട്ടിലെത്തി പിഴ അടക്കാൻ നോട്ടീസ് നൽകി.  കോഹ് ലിയുടെ വീട്ടില്‍ ആറു കാറുകളുണ്ടെന്നും ഇതു കഴുകാനായി കുടിവെള്ളം പാഴാക്കുകയാണെന്നും അയല്‍ക്കാര്‍ കോര്‍പറേഷന് പരാതി നല്‍കിയിരുന്നു.

കടുത്ത വേനല്‍ കാരണം ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്. ഗുഡ്ഗാവിലും സമാനമായ സാഹചര്യമാണ്. ഇതോടെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയിലേക്ക് നീങ്ങിയത്. കുടിവെള്ളം പാഴാക്കുന്ന നടപടി അം​ഗീകരിക്കാനാവില്ലെന്നും, ഇത്തരക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മിനിസിപ്പൽ കമ്മീഷണർ പറഞ്ഞു. കോഹ് ലിയെ കൂടാതെ പത്തോളം മറ്ര് വീട്ടുകാർക്കും കുടിവെള്ളം പാഴാക്കിയതിന് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍