ദേശീയം

ജഗന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍; പുതിയ ചരിത്രം; സത്യപ്രതിജ്ഞ നാളെ

സമകാലിക മലയാളം ഡെസ്ക്

അമരാവതി:  അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡി. പട്ടിക ജാതി, പട്ടിക വര്‍ഗം, പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവരില്‍പ്പെട്ടവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യാഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. 

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ക്യാബിനറ്റില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരെ മുഖ്യമന്ത്രി നിയമിക്കുന്നത്. നേരത്തെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നോക്കവിഭാഗത്തിലും കാപ്പ സമുദായത്തില്‍പ്പെട്ടവരുമായിരുന്നു ഉപമുഖ്യമന്ത്രിമാരായത്.

ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയണമെന്നും നിയമസഭാ കക്ഷി യോഗത്തില്‍ ജഗമോഹന്‍ പറഞ്ഞു. ശനിയാഴ്ച 25 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി