ദേശീയം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാലിദ്വീപിന്റെ ആദരം; റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ പുരസ്‌കാരം സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

മാലെ: മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ 'റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ' പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയാണ് പുരസ്കാരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. രണ്ട് ദിവസത്തെ  സന്ദർശനത്തിനായി പ്രധാനമന്ത്രി മാലിദ്വീപിൽ എത്തിയിരുന്നു. 

മാലിദ്വീപുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന് തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുന്നതിനായി ഇന്ത്യ സ്ഥാപിച്ച റഡാർ സംവിധാനവും അദ്ദേഹം വിലയിരുത്തി.  10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയും മാലദ്വീപും തമ്മില്‍ ഇന്ത്യന്‍ മഹാസുദ്രമേഖലയില്‍ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള കരാറും പ്രധാനമന്ത്രി ഒപ്പുവയ്ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍