ദേശീയം

കൊടിക്കുന്നിലും മേനകയും അല്ല, വീരേന്ദ്ര കുമാര്‍ പ്രോടേം സ്പീക്കറാവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവും ഏഴു തവണ എംപിയുമായ ഡോ. വീരേന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയില്‍ പ്രോടേം സ്പീക്കറാവും. ഒന്നാം മോദി സര്‍ക്കാരില്‍ സഹ മന്ത്രിയായിരുന്ന വീരേന്ദ്ര കുമാറിനെ ഇത്തവണ ഒഴിവാക്കിയിരുന്നു.

മധ്യപ്രദേശിലെ ടിക്കംഗഢില്‍നിന്നുള്ള ലോക്‌സഭാംഗമാണ് വീരേന്ദ്ര കുമാര്‍. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ മേനകാ ഗാന്ധിയെ പ്രോട്ടം സ്പീക്കറാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേനകയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമായി.

മേനകയ്‌ക്കൊപ്പം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം കൊടിക്കുന്നതില്‍ സുരേഷിന്റെയും പേര് പ്രോടേം സ്പീക്കറായി പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് സാധാരണ ഗതിയില്‍ പ്രോടേം സ്പീക്കറായി നിയോഗിക്കുന്നത്. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രോടേം സ്പീക്കറുടെ ചുമതലകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്