ദേശീയം

ആദിത്യനാഥ് ചെയ്യുന്നത് വിഡ്ഢിത്തം ; അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് രാഹുല്‍ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വിഡ്ഢിത്തം ചെയ്യരുതെന്നും തടവിലാക്കിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ എത്രയും വേഗം വിട്ടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ആര്‍എസ്എസിന്റെയും ബിജെപിയുടെയും അജണ്ട അനുസരിച്ച് തനിക്കെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രാജ്യത്തെ പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യാന്‍ ആളില്ലാതെ വരുമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

പ്രശാന്ത് കനോജിയ ഉള്‍പ്പടെ മൂന്ന് മാധ്യമപ്രവര്‍ത്തകരെയാണ് യോഗി ആദിത്യനാഥ് തടവിലാക്കിയിരിക്കുന്നത്. യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. ഡല്‍ഹിയിലെ വസതിയിലായിരുന്ന പ്രശാന്ത് കനോജിയയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ലക്‌നൗവിലെത്തിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായിരുന്നു. കനോജിയയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ