ദേശീയം

പെൺകുട്ടിയെ ബൈക്കിന്റെ പുറകില്‍ ഇരുത്തി സീറ്റില്‍ ഒറ്റക്കാലില്‍ നിന്ന് വാഹനമോടിച്ചു; വീഡിയോ വൈറൽ; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ടിക്ക് ടോക്കില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍.ബംഗളൂരു സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ 21കാരന്‍ നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. 

പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകിലിരുത്തി സീറ്റില്‍ എഴുന്നേറ്റ് നിന്നും ഇരുന്നും മാറി മാറി വാഹനമോടിക്കുന്ന വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. പിന്നീട് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും യുവാവിനെ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നടുറോഡില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. പെണ്‍കുട്ടിയുമായി ബൈക്കിന്റെ പുറകില്‍ ഇരുത്തി സീറ്റില്‍ ഒറ്റക്കാലില്‍ നിന്നായിരുന്നു വാഹനമോടിച്ചത്.

എന്നാല്‍ ബൈക്കിന്റെ പുറകിലുണ്ടായിരുന്ന പെണ്‍കുട്ടി ആരാണെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറയുന്നത്. തന്റെ ബൈക്ക് അഭ്യാസം കണ്ട് ആകൃഷ്ടയായ പെണ്‍കുട്ടി ബൈക്കിന്റെ പുറകില്‍ കയറുകയും വീഡിയോ എടുക്കുന്നതിനായി കൂടെ കൂടുകയുമായിരുന്നുവെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. 

വീഡിയോ കടപ്പാട് ടിവി9 കന്നട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍