ദേശീയം

ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ പൊതുജനമധ്യേ ഛേദിക്കണമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ പൊതുജനമധ്യത്തില്‍ വെച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി. മധ്യപ്രേദശിലെ വനിതാ ശിശുക്ഷേമകാര്യമന്ത്രി ഇമര്‍തി ദേവിയാണ് ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അഭിപ്രായവുമായി രംഗത്തെത്തിയത്. കമലാനഗറില്‍ ബലാത്സംഗത്തിനിരയായ എട്ടു വയസ്സുള്ള കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എട്ടു വയസ്സുകാരിയെ പോലും ബലാത്സംഗത്തിനിരയാക്കുന്ന കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണം. ആര് തെറ്റു ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതുസ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പൊലീസ് ബൂത്തുകള്‍ സ്ഥാപിക്കും. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു മുന്നില്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും മന്ത്രി മര്‍തി ദൈവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം