ദേശീയം

മന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം, വി. മുരളീധരന്‍ നൈജീരിയയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന് തുടക്കമിട്ട് വി.മുരളീധരന്‍. മൂന്ന് ദിവസത്തെ പര്യടനത്തിനായി നൈജീരിയയിലേക്കാണ് മുരളീധരന്‍ എത്തിയത്. 

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബ്‌ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തും. നൈജീരിയന്‍ സര്‍ക്കാര്‍ ബുധനാഴ്ച നിശ്ചയിച്ചിരിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളില്‍ മുരളീധരന്‍ പങ്കെടുക്കും. 

നൈജീരിയയുടെ തലസ്ഥാനമായ അബൂജയില്‍ ചൊവ്വാഴ്ച വൈകീട്ട് മുരളീധരന് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. നൈജീരിയന്‍ ഹൈക്കമ്മിഷനും, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. സൗത്ത് ആഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി