ദേശീയം

വാക്കുതര്‍ക്കം: സഹോദരനെ അമ്പെയ്തുവീഴ്ത്തി; കുടല്‍മാല പുറത്ത്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: വാക്കുതര്‍ക്കത്തെ ചൊല്ലി യുവാവ് ഇളയ സഹോദരനെ അമ്പെയ്തുവീഴ്ത്തി. ചത്തീസ്ഗഢിലെ ബോയിര്‍ഗാവിലാണ് സംഭവം. ബോയിര്‍ഗോണ്‍ സ്വദേശിയായ കോമനാണ് ഇളയ സഹോദരനായ രാമചന്ദിനെ ആക്രമിച്ചത്. അമ്പേറ്റ യുവാവിന്റെ കുടല്‍മാല പുറത്തുവന്നു.

സംഭവത്തിന് പിന്നാലെ കോമനെ കോട്വാലി  പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു.  ഇതിന്റെ പകയിലാണ് കോമന്‍ ഇളയ സഹോദരനെ അമ്പെയ്തത്. ഉടന്‍തന്നെ ബന്ധുക്കള്‍ രാമചന്ദിനെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആന്തരികാവയവങ്ങള്‍ക്ക് ഉള്ളിലേക്ക് ആഴത്തില്‍ തുളച്ചുകയറിയ അമ്പ് നീക്കം ചെയ്യാന്‍ സാധിച്ചതെന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.

അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രാമചന്ദിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്