ദേശീയം

നാലുമണിക്കൂറിനകം ജോലി തുടങ്ങണം; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ അന്ത്യശാസനം 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. നാലുമണിക്കൂറിനുളളില്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മമത കര്‍ശന നിര്‍ദേശം നല്‍കിയത്.

കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ മമത സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി കണ്ടുമുട്ടി. ഇവരോട് ജോലിയില്‍ പ്രവേശിക്കാന്‍ മമത ആവശ്യപ്പെട്ടു. നാലുമണിക്കൂറിനുളളില്‍ തിരിച്ച് ജോലിയില്‍ കയറിയില്ലായെങ്കില്‍ പിരിച്ചുവിടുമെന്ന അന്ത്യശാസനവും മമത നല്‍കി. അതേസമയം 'ഞങ്ങള്‍ക്ക് നീതി വേണം' എന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം വിളിച്ചു. 

കഴിഞ്ഞദിവസം രോഗി മരിച്ചതില്‍ കുപിതരായ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായി ഏറ്റുമുട്ടിയിരുന്നു. ഇതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നില്‍രത്തന്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സമരം മറ്റു മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇത് ആരോഗ്യമേഖലയെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി