ദേശീയം

ശക്തിയാര്‍ജിച്ച് വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമദാബാദ്‌: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. 

വ്യാഴാഴ്ച ഉച്ചയോടെ വായു ഗുജറാത്ത് തീരം തൊടുമെന്നാണ് കണക്കാക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്. മോര്‍ബി, കച്ച്, ജാംനഗര്‍, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍ സോമനാഥ് എന്നീ ജില്ലകളിലാണ് വായു നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പ്. 

ഗുജറാത്ത് തീരം തൊടുമ്പോള്‍ 155 കിലോമീറ്റര്‍ വേഗതയായിരിക്കും കാറ്റ് കൈവരിക്കുക. ഗുജറാത്തിലെ വ്യോമ-തീവണ്ടി ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. 

വായു ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നേരിടുന്ന പ്രദേശങ്ങള്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി. നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഈ മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള റെയില്‍വേ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ