ദേശീയം

ഒന്‍പതരയ്ക്ക് ഓഫീസിലെത്തണം, വീട്ടിലിരുന്ന് ജോലി വേണ്ട, ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം; മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൃത്യസമയത്ത് ജോലിക്ക് എത്തിയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കിയും മാതൃകയാകണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുളള മന്ത്രിമാരുടെ ആദ്യയോഗത്തിലാണ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളോട് പുതിയ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തണമെന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണം. ക്യാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫയലുകളില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകുന്നതിന് ക്യാബിനറ്റ് മന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തണം. മന്ത്രിമാര്‍ 9.30ന് തന്നെ ഓഫീസില്‍ എത്തണം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപ രേഖ തയ്യാറാക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണം. പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു