ദേശീയം

വിഐപി പരിഗണനയില്ല; വിമാനത്താവളത്തില്‍ ചന്ദ്രബാബുവിന് ദേഹപരിശോധന; പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തില്‍ ദേഹപരിശോധന. വിഐപി പരിഗണന നിഷേധിക്കപ്പെട്ട ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിലാണ് സാധാരണ യാത്രികര്‍ക്കുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വിമാനത്തിലേയ്ക്ക് വിഐപികള്‍ക്കുള്ള വാഹനം അദ്ദേഹത്തിന് നല്‍കിയില്ല. സാധാരണ യാത്രക്കാര്‍ക്കുള്ള ബസില്‍ കയറിയാണ് ചന്ദ്രബാബു നായിഡു എത്തിയത്. അംഗരക്ഷകരെ വിമാനത്താവളത്തിനകത്തേക്ക് കയറാന്‍ വിമാനത്താവള ജീവനക്കാര്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ തനിക്കൊപ്പമുള്ളവരോട് മടങ്ങിപ്പോകാനും സാധാരണ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തെ തുടര്‍ന്ന് രൂക്ഷവിമര്‍ശനവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തി. ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ പറഞ്ഞു. വര്‍ഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചിന്ന രാജപ്പ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി