ദേശീയം

ടിക്കെറ്റുടുക്കാന്‍ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു: പൊലീസുകാരനെ കടന്നാക്രമിച്ച് യുവാക്കള്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: റെയില്‍വേ പൊലീസിനെ ജനമധ്യത്തില്‍ വെച്ച് ആക്രമിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ദരിയ ജില്ലയിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് എടുക്കുന്നിടത്ത് ക്യൂവില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് പൊലീസുകാരന്‍ ആക്രമിക്കപ്പെട്ടത്. 

തിരക്കുള്ള സ്റ്റേഷനില്‍ രണ്ട് യുവാക്കള്‍ ക്യൂവില്‍ നില്‍ക്കാതെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പൊലീസുകാരനെ ഇവര്‍ കടന്നാക്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നുണ്ട്. 

യാതൊരു പ്രകോപനവും കൂടാതെ യുവാക്കള്‍ പൊലീസുകാരനെ ഓടിച്ചിട്ട് അടിക്കുന്നതും നിലത്തുകൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ഈ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. അക്രമികളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി