ദേശീയം

രാഹുലിന് 49ാം പിറന്നാള്‍: ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49 വയസ് തികയുകയാണ്. അദ്ദേഹത്തിന് ജന്‍മദിനാശംസകളുമായി നിരവധി രാഷ്ട്രീയ പ്രമുഖരെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുലിന് ആശംസകളര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്.

രാഹുലിന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരും ആശംസകളുമായി പാര്‍ട്ടി ഓഫിസിലെത്തി. ജന്‍മദിനാശംസകള്‍ നേര്‍ന്ന് പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിയവരെയെല്ലാം മധുരം നല്‍കിയാണ് രാഹുല്‍ വരവേറ്റത്.  

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരെ പ്രചോദിപ്പിച്ച അഞ്ചു നിമിഷങ്ങള്‍ എന്ന് പറഞ്ഞ് ഒരു വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആശംസ.

'എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കാനുള്ള നിങ്ങളുടെ അദമ്യമായ ധൈര്യം, എല്ലാ ആക്രമണങ്ങളെയും അഭിമുഖീകരിക്കുന്ന നിങ്ങളുടെ മായാത്ത പ്രതിബദ്ധത, നിങ്ങളുടെ ലാളിത്യവും നേരായ മുന്നേറ്റവും പലപ്പോഴും നിങ്ങളെ വ്യത്യസ്തനാക്കുന്നു'- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാലയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍