ദേശീയം

ജയ് ശ്രീറാമും അല്ലാഹു അക്ബറും വേണ്ട; ലോക്‌സഭയില്‍ മത മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെയും എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെയും സത്യപ്രതിജ്ഞയ്ക്കിടെ ഭരണകക്ഷി എംപിമാര്‍ ജയ് ശ്രീ റാം വിളിച്ചത് സYാ രേഖകളില്‍ നിന്ന് ഒഴിവാക്കിയ പ്രോ ടേം സ്പീക്കര്‍ വീരേന്ദ്ര കുമാറിന്റെ നടപടി ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുദ്രാവാക്യങ്ങള്‍ക്കും പ്ലക്കാര്‍ഡുകള്‍ക്കുമുള്ള ഇടമാണ് പാര്‍ലമെന്റ് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ സ്പീക്കര്‍, അംഗങ്ങള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും സര്‍ക്കാരിനെ വിമര്‍ശിക്കാമെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. 

ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും നിയമങ്ങള്‍ക്കനുസരിച്ച് സഭയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഒവൈസിയുടെയും സത്യപ്രതിജ്ഞ വേളയില്‍ ഭരണകക്ഷി അംഗങ്ങള്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീം റാം മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഒവൈസി ജയ് ഭീം അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ