ദേശീയം

മമതയും ഇമ്രാനും ഒരുപോലെ; രാഹുലിന് മനോനില തെറ്റി; മോദി ലോകത്തെ ശക്തനായ നേതാവ്: കൈലാഷ് വിജയ് വാര്‍ഗിയ

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനോട് ഉപമിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ.  യോഗാദിനത്തില്‍ പങ്കെടുക്കാത്ത മമതയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ വിമര്‍ശനം.

ലോകമാകെ അത്യുത്സാഹത്തോടെ യോഗാദിനം ആഘോഷിക്കുമ്പോള്‍ പാക്കിസ്ഥാനും മമതാബാനര്‍ജിയും ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ വലിയ വിത്യാസമില്ലെന്ന് കൈലാഷ് വിജയവാര്‍ഗിയ പറഞ്ഞു.

മോദിയുടെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണയ്ക്കണം. ഇന്ന ലോകത്തെ ഏറ്റവും ശക്തനായ നേതാവ് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗാദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം പട്ടികള്‍ യോഗ ചെയ്യുന്ന ചിത്രം കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കിട്ടത് അദ്ദേഹത്തിന് മനോനില തെറ്റിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ