ദേശീയം

ഒടുവില്‍ മഴയെത്തി ; പാടത്തെ ചെളിയില്‍ ആഹ്ലാദനൃത്തം ചവിട്ടി കര്‍ഷകരും യുവതീയുവാക്കളും, ആഘോഷം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു : ഒടുവില്‍ മണ്‍സൂണ്‍ മഴയെത്തിയതിന്റെ സന്തോഷത്തില്‍ പാടത്തെ ചെളിവെള്ളത്തില്‍ ആഹ്ലാദനൃത്തം ചവിട്ടി കര്‍ഷകരും യുവാക്കളും. കര്‍ണാടകയിലെ മംഗളൂരു ബാകിമര്‍ പാടത്തായിരുന്നു കര്‍ഷകരും യുവതീയുവാക്കളും കുട്ടികളും അടക്കം മഴയെ സന്തോഷനൃത്തം കൊണ്ട് വരവേറ്റത്. 

പവന്‍ജെയിലെ ശ്രീ ജനശക്തി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കേസര്‍ഡ് ഓഞ്ചി ദിന എന്നറിയപ്പെടുന്ന ആഘോഷം സംഘടിപ്പിച്ചത്. ശനിയാഴ്ചയാണ് പ്രദേശത്തെ കര്‍ഷകരെ ആഹ്ലാദിപ്പിച്ച് മണ്‍സൂണ്‍ മഴയെത്തിയത്. 

മഴയുടെ അഭാവത്തെത്തുടര്‍ന്ന് പ്രദേശത്തെ പാടങ്ങളെല്ലാം കൃഷി ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു. കര്‍ണാടകയുടെ നെല്ലറയെന്ന് അറിയപ്പെടുന്ന പ്രദേശമാണിത്. സംസ്ഥാനത്ത് കൃഷി ചെയ്യുന്നതിന്റെ 60 ശതമാനം നെല്ലും ഇവിടെ നിന്നാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി