ദേശീയം

പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ജഗന്‍

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന പ്രജാ വേദിക കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കെട്ടിടനിര്‍മ്മാണത്തില്‍ നിയമലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കുന്നത് എന്നാണ് വിശദീകരണം. ബുധനാഴ്ച മുതല്‍ പൊൡച്ചു നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.അധികാരത്തിലെത്തിയതിന് പിന്നാലെ ഈ കെട്ടിടം വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചെടുത്തിരുന്നു. ഇവിടെത്തന്നെ തനിക്ക് ഓഫീസ് അനുവദിക്കണം എന്ന ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം സര്‍ക്കാര്‍ ചെവികൊണ്ടില്ല. 

ആന്ധ്രയുടെ ഭരണസിരാകേന്ദ്രം അമരാവതിയാക്കി മാറ്റിയതിന് ശേഷം 2016മുതല്‍ കൃഷ്ണ നദിക്കരയിലുള്ള ഉണ്ടവല്ലിയിലെ വസതിയിലാണ് ചന്ദ്രബാബു നായിഡു താമസിക്കുന്നത്. ഈ വസതിയോട് ചേര്‍ന്നുതന്നെ ആന്ധ്രാ പ്രദേശ് ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി പ്രജാ വേദിക എന്ന പേരില്‍ മുഖ്യമനന്ത്രിയുടെ ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. അഞ്ചുകോടി ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇവിടെത്തന്നെയായിരുന്നു ടിഡിപിയുടെ പാര്‍ട്ടി യോഗങ്ങളും നടത്തിയിരുന്നത്. സംസ്ഥാനത്ത് ഉടനീളം അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ജഗന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു