ദേശീയം

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു.  പാര്‍ട്ടി
 വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയില്‍ നിന്നാണ് ജയശങ്കര്‍ അംഗത്വം സ്വീകരിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.  വളരെ അപ്രതീക്ഷിതമായാണ് മോദി മന്ത്രിസഭയില്‍ ജയശങ്കര്‍ എത്തിയത്. 

1977 ബാച്ചിലെ ഐഎസ്എഫ് ഓഫീസറായ ജയശങ്കര്‍ 2015 മുതല്‍ 2018 വരെ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 

കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു. മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്ള്‍ലാമില്‍ ഇന്ത്യ  ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരുന്നു. പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ  യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി