ദേശീയം

വാനിന്റെ 'മരണപ്പാച്ചില്‍'; പൊലിഞ്ഞത് റോഡരികില്‍ നിന്നവരുടെ ജീവന്‍; വീഡിയോ, നടുക്കം

സമകാലിക മലയാളം ഡെസ്ക്

ശ്രദ്ധയോടെ വാഹനം ഓടിച്ചാലും മറ്റൊരാളുടെ അശ്രദ്ധ മതി അപകടം ഉണ്ടാകാനും ജീവന്‍ നഷ്ടപ്പെടാനും. അത്തരത്തില്‍  അമിത വേഗത്തിലോടിയ വാനിടിച്ച് റോഡരികില്‍ നിന്നവരുടെ ജീവന്‍ പൊലിഞ്ഞ വിഡിയോയാണ് ഞെട്ടലുളവാക്കുന്നത്.

മത്സരയോട്ടം എങ്ങനെ നിരപരാധികളുടെ ജീവന് ഭീഷണി സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ വിഡിയോ.  അമിതവേഗത്തില്‍ മത്സരിച്ചോടിയ വാന്‍ മറിഞ്ഞ് മൂന്നു പേര്‍ മരിക്കുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജമ്മുവില്‍ ഈ മാസമാദ്യമാണ് സംഭവം നടന്നത്. മത്സരിച്ചോടിയ രണ്ടു വാനുകളില്‍ ഒന്ന് റോഡില്‍ നിന്ന് തെന്നി നീങ്ങി വഴിയരികില്‍ നിന്നവരുടെ മേല്‍ മറിഞ്ഞു വീഴുകയായിരുന്നു. വാനിന്റെ അമിതവേഗമാണ് അപകട കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം