ദേശീയം

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലി; ബിജെപി എംഎല്‍എ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: നാട്ടുകാരെയും മാധ്യമങ്ങളെയും സാക്ഷിയാക്കി നഗരസഭ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയെ അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ മകനുമായ ആകാഷ് വിജയ് വാര്‍ഗിയയാണ് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് നഗരസഭ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചത്. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറയാതോടെ വിശദീകരണവുമായി നേതാവ് രംഗത്തെത്തിയിരുന്നു.

നഗരസഭയിലെ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ആകാഷ് വിജയ് വാര്‍ഗിയ പറഞ്ഞു. കെട്ടിടം പൊളിച്ചതില്‍ നാട്ടുകാര്‍ ക്ഷുഭിതനായിരുന്നു. കെട്ടിട ഉടമ നഗരസഭയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ തയ്യാറായിരുന്നു. ഈ കെട്ടിടത്തില്‍ നിരവധി പേര്‍ താമസിക്കുകയും ചെയ്യുന്നതാണ്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥനെ പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല. ജനം വോട്ട് നല്‍കി ജയിപ്പിച്ച എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് വിജയ് വാര്‍ഗിയ പറഞ്ഞു. വേണ്ടിവന്നാല്‍ ഇത്തരം ഇടപെടലുകള്‍ വീണ്ടും നടത്തുമെന്ന് എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി