ദേശീയം

മോദിയെ അഭിനന്ദിച്ച് ട്രംപ്; വ്യാപാര, സൈനിക സഹകരണം മുഖ്യ ചര്‍ച്ച: ഒസാക്കയില്‍ നിര്‍ണായക  കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധ, വാണിജ്യ സംബന്ധമായ വിഷയങ്ങളെക്കുറിച്ചും 5ജി കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിനെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. എന്നാല്‍ ഇറാന്‍ അടക്കമുള്ള സുപ്രധാന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നില്ല. 

ഇറാന്‍, 5ജി, വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീണ്ടും അധികാരത്തിലെത്തിയതില്‍ നരേന്ദ്ര മോദിയെ ട്രംപ് അഭിനന്ദിച്ചു.മോദി അര്‍ഹിച്ച വലിയ വിജയമാണ് കൈവരിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയോടുള്ള സ്‌നേഹത്തിന് നന്ദി പറയുന്നതായി മോദിയും വ്യക്തമാക്കി. 

ഇതിന് പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ഇരു നേതാക്കളും കൂടിയാലോചന നടത്തി. നല്ല നാളേക്കായി ഒരുമിക്കുമെന്ന് രാഷ്ട്ര നേതാക്കള്‍ വ്യക്തമാക്കി. ഇന്തോ-പെസഫിക് മേഖലിയില്‍ മൂന്നുരാജ്യങ്ങള്‍ക്കും എങ്ങനെ സഹകരിച്ച് മുന്നോട്ടുപോകാം എന്നതിനെ കുറിച്ചാണ് നേതാക്കള്‍ പ്രധാനമായും ചര്‍ച്ച നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?