ദേശീയം

ചൂടിന് കുറവില്ല; ഡല്‍ഹിയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൂട് കൂടുന്നതിനാല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ എട്ടിന് മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളു. അതേസമയം, ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ മുന്‍ നിശ്ചയിച്ചതു പോല തിങ്കളാഴ്ച തുടങ്ങും. 

രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച ശക്തമായ ചൂട് കാറ്റടിച്ചതിന്റെ പഞ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ വേനലവധി നീട്ടിയത്. സര്‍ക്കാര്‍സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉള്‍പ്പടെ ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡല്‍ഹിയില്‍ ദിനംപ്രതി ചൂട് കൂടി വരുകയാണ്. 42 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഇന്ന് രേഖപ്പെടുത്തിയ ചൂട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്