ദേശീയം

നിഘണ്ടുവിലെ അര്‍ഥം വരെ മാറി, അഭിനന്ദന്‍ എന്നാല്‍ ഇനി കരുത്ത്: അഭിമാനം വാനോളമെന്ന് പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 'അഭിനന്ദന്‍' എന്ന വാക്കിന് ഇനി മുതല്‍ രാജ്യത്തിന്റെ കരുത്തെന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിഘണ്ടുവിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാന്‍ വരെ ഭാരതത്തിന് കഴിവുണ്ട്. അഭിനന്ദന്‍ എന്നതിന് ഇതുവരെ കണ്‍ഗ്രാജുലേഷന്‍സ് എന്ന അര്‍ത്ഥമായിരുന്നുവെങ്കില്‍ ധീര സൈനികനിലൂടെ അത് രാജ്യത്തിന്റെ കരുത്തെന്ന് തിരുത്തിക്കുറിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക് പിടിയില്‍ നിന്ന് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ മോചിതനായതിനെയും ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെയും കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയെ ലോക രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനന്ദന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും മോദി പിന്നീട് ട്വീറ്റ് ചെയ്തു. മിഗ്-21 വിമാനം പറത്തുന്നതിനിടെയാണ് വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്റെ പിടിയിലായത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി അഭിനന്ദനെ വെള്ളിയാഴ്ച രാത്രിയോടെയാണ് പാകിസ്ഥാന്‍ വിട്ടയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി