ദേശീയം

അന്ന് ജവാന്മാരെ കഴുത്തറുത്ത് കൊല്ലുന്നതും അപമാനിക്കുന്നതും പതിവായിരുന്നു, ഇന്ന് 24 മണിക്കൂറിനുളളില്‍ തിരിച്ചെത്തിച്ചു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ജവാന്മാരെ കഴുത്തറുത്ത് കൊല്ലുകയും അപമാനിക്കുകയും ചെയ്തിരുന്നത് പതിവായിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൈനികനെ 24 മണിക്കൂറിനുളളില്‍ തിരിച്ചെത്തിക്കാന്‍ ഇന്ന് സാധിച്ചതായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത് കൊണ്ടാണ് ഈ മാറ്റം സാധ്യമായതെന്ന് മുന്‍കാലങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. 

ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുകയാണ് മമത. രാഹുല്‍ ഗാന്ധി പറയുന്നത് ബിജെപി ഇതിനെ രാഷ്ട്രീയവത്കരിക്കുന്നു എന്ന്. വ്യോമാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അഖിലേഷ് യാദവിന്റെ ആവശ്യം. ഇവരുടെ പ്രസ്താവനകളെ കുറിച്ച് ഓര്‍ത്ത് ലജ്ജ തോന്നുന്നതായി അമിത് ഷാ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ പാകിസ്ഥാന്റെ മുഖത്ത് പുഞ്ചിരി കൊണ്ടുവരുന്നതായും അമിത് ഷാ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണം സംഭവിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത്് ഇത്തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാവില്ല എന്നാണ്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് അമിത് ഷാ ചോദിച്ചു. ഗുജറാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു