ദേശീയം

'കിങ് അല്ല കിങ്‌മേക്കറാവാനാണ് ആഗ്രഹം'; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ്‌ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പക്ഷേ രാജ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യുന്നവരില്‍ ഒരാളാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

എങ്ങനെ ഒരാളെ പ്രധാനമന്ത്രിയാക്കണമെന്ന് അറിയാമെന്നും അഖിലേഷ് പറഞ്ഞു. അടുത്ത പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിന്നായാല്‍ വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായാവതിയുമായുള്ള സഖ്യത്തെ ഉദ്ദേശിച്ചാണ് ഈ വാക്കുകളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ബിഎസ്പിയുമായുള്ള സഖ്യം മോദിയെ പേടിച്ചിട്ടല്ല, ഭരണഘടനയോടുള്ള ബഹുമാനം കൊണ്ടാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം മുലായംസിങ് യാദവ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇത് മഹാസഖ്യത്തെ ബാധിക്കുമെന്ന് ആശങ്കകള്‍ ശക്തമായിരുന്നു. എന്നാല്‍ അച്ഛന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു അഖിലേഷിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം