ദേശീയം

ഹന്ദ് വാരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു ; ഒരു സിആര്‍പിഎഫ് ജവാന്‍ കൂടി കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കശ്മീര്‍ : കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. സിആര്‍പിഎഫ് ജവാനാണ് മരിച്ചത്. ഇന്നലെയാണ് ജവാന് പരിക്കേറ്റത്. ഹന്ദ് വാരയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 

ഭീകരരുമായുള്ള ഏറ്റുമുട്ടല്ലില്‍ ഇന്നലെ രണ്ട് സിആര്‍പിഎഫ് ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഒരു സിവിലിയനും കൊല്ലപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളില്‍ എത്ര ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഹന്ദ് വാരയിലെ ബാബാഗുണ്ട് ഗ്രാമത്തിലെ ജനവാസമേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. തുടര്‍ന്ന് സൈന്യം റെയ്ഡ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ വെള്ളിയാഴ്ച രണ്ട് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ