ദേശീയം

മോദിയുടെ മുന്നില്‍വെച്ച് പാര്‍ട്ടിയെ ഇകഴ്ത്തി; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേന്ദ്രകമ്മിറ്റിയംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദമിനെയാണ് മൂന്നുമാസത്തേയ്ക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് നരസയ്യയ്ക്ക് എതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

സോളാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുപരിപാടിയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം ചാര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതാണ് നരസയ്യ ആദമിനെതിരായ കുറ്റം. തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. നരസയ്യയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന നേതൃത്വത്തിന്റെ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍