ദേശീയം

വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് സര്‍ക്കാര്‍ കണക്ക്; എണ്ണത്തെ കുറിച്ച് മിണ്ടാതെ പ്രതിരോധ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് വ്യക്തമാക്കാതെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞതാണ് സര്‍ക്കാരിന്റെ കണക്ക്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ കുറിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയിരുന്നില്ല. നടപടിയില്‍ ഒട്ടേറെപ്പേര്‍ മരിച്ചെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. വ്യോമസേന മേധാവി ബിഎസ് ധോണയും പരുക്ക് പറ്റിയവരുടെ എണ്ണം കൃത്യം പറഞ്ഞിരുന്നില്ല. വ്യോമസേനയുടെ  ആക്രമണം ലക്ഷ്യം കണ്ടെന്നും മരിച്ചവരുടെ കണക്ക് എടുക്കല്‍ സേനയുടെ പതിവല്ലെന്നുമായിരുന്നു ധോണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബിജെപി പൊതുറാലിക്കിടെ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ