ദേശീയം

കാര്യങ്ങള്‍ യച്ചൂരിയോട് രാഹുല്‍ പറയും; ബംഗാളില്‍ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് ഘടകം. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിക്കും. 

ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്ര, തെരഞ്ഞടുപ്പ് പ്രചാരണ ചുമതലയുള്ള പ്രദീപ് ഭട്ടാചാര്യ എന്നിവര്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ റായ്ഗഞ്ചിലും മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് ഇരുപാര്‍ട്ടികളും ധാരണയായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഈ നടപടി  അംഗീകരിക്കാനാകില്ലെന്ന് ബംഗാള്‍ ഘടകം അറിയിക്കുകയായിരുന്നു.

2014ലെ തെരഞ്ഞടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് പാര്‍ട്ടി പരാജയപ്പെട്ടതെന്നും കോണ്‍ഗ്രസിന്റെ ഉറച്ചമണ്ഡലങ്ങളാണെന്നുമാണ് ബംഗാള്‍ ഘടകം പറയുന്നത്. ബംഗാളില്‍ ബിജെപിക്കും തൃണമൂലിനുമെതിരെയുള്ള വോട്ടുകള്‍ പരാമവധി ഏകോപിക്കലാണ് തെരഞ്ഞടുപ്പ് തന്ത്രമെന്ന് യച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍്ത്തുന്ന പക്ഷം മത്സരവുമായി മുന്നോട്ട് പോകുമെന്ന് സിപിഎം ബംഗാള്‍ ഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി