ദേശീയം

വീടിന്റെ ചുവരിലൂടെ കയറി മോഷണം, സ്‌പൈഡര്‍മാന്‍ എന്ന് വിളിപ്പേര്; ഒടുവില്‍ പൊലീസ് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌പൈഡര്‍മാനെ പോലെ വീടിന്റെ ചുവരിലൂടെ കയറി മോഷണം നടത്തുന്ന 23കാരന്‍ പിടിയില്‍. രവി എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ തിലക് നഗര്‍ എരിയയില്‍ താമസിക്കുന്ന ഇയാള്‍ സ്‌പൈഡര്‍മാന്‍ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. 

രണ്ടു നില വീട്ടില്‍ പോലും ചുവരിലൂടെ പിടിച്ചുകയറുന്ന ഇയാള്‍ ബാല്‍ക്കണി വഴി വീട്ടില്‍ കയറിയാണ് മോഷണം നടത്താറ്. പെട്രോളിങ് ഡ്യൂട്ടിയിലെ പൊലീസുകാര്‍ സ്റ്റേഷനുകളിലേക്ക് മടങ്ങിയതിന് ശേഷമുള്ള സമയമാണ് താന്‍ മോഷണത്തിനിറങ്ങാറെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 

രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏഴോളം കേസുകളില്‍ സംശയം രവിയിലേക്ക് തിരിഞ്ഞതോടെയാണ് ഇയാളെ പിടികൂടിയത്. വീടുകളിലെ ഡ്രൈയിനേജ് പൈപ്പുകള്‍ കണ്ടെത്തി അതില്‍ പിടിച്ചാണ് താന്‍ മുകളില്‍ കയറാറെന്നും ബാല്‍ക്കണി വഴി മുറിയില്‍ പ്രവേശിച്ചാണ് മോഷണമെന്നും രവി പൊലീസിനോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി