ദേശീയം

'കഴിഞ്ഞ 25 വര്‍ഷമായി അവധിക്കാലം ആഘോഷിച്ചിട്ടില്ല'; മോദിയുടെ ദിവസത്തിലെ 18 മണിക്കൂറും രാജ്യത്തിന് വേണ്ടിയെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

 
ബമോര: നരേന്ദ്രമോദിയെ പോലെ ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാഗ്യമാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ 25 വര്‍ഷമായി മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ല. 24 മണിക്കൂറില്‍ 18 മണിക്കൂറും രാജ്യത്തിന് വേണ്ടി പണിയെടുക്കുകയാണ് അദ്ദേഹം. ഇതൊന്നും ഇന്ത്യയിലെ ജനങ്ങള്‍ മറന്ന് പോകാന്‍ പാടില്ലെന്നും ബിജെപി ദേശീയാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധി അവധിക്കാലം ആഘോഷിച്ച് നടക്കുകയാണ്. സ്വന്തം കാര്യം നോക്കുക മാത്രമല്ല, രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്‍മാരെ അപമാനിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം കണ്ടെത്തുന്നുണ്ടെന്നും അമിത് ഷാ ആരോപിച്ചു. പാകിസ്ഥാനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് ചോദിച്ചത് രാഹുല്‍ഗാന്ധിയുടെ ദേശസ്‌നേഹം കാണിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി