ദേശീയം

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനം തിങ്കളാഴ്ചയോ/ ചൊവ്വാഴ്ചയോ ഉണ്ടായേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  17ാം ലോക്‌സഭയിലേക്കുള്ള  തെരഞ്ഞടുപ്പ് തീയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് 11 നോ 12 നോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ടുചെയ്യുന്നു. 

സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്ന വിജ്ഞാന്‍ ഭവന്‍ ഹാള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ ബുക്ക് ചെയ്തിട്ടുണ്ട്.  തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട യോഗം ഇവിടെ കൂടിയതിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. 

2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പൊതു    തെരഞ്ഞടുപ്പുകളും മാര്‍ച്ച് ആദ്യ വാരമാണ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേതുപോലെ നാലുഘട്ടങ്ങളായാകും  തെരഞ്ഞടുപ്പ് നടത്തുകയെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ